ജമൈക്ക: ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. ഇതിഹാസതാരമായ ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.
താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടു ബോള്‍ട്ട് പറഞ്ഞു. ഫുട്ബോളറായുള്ള ചെറിയ കാലം വലിയ തോതില്‍ ആസ്വദിച്ചെന്നും ഇത് കൂടുതല്‍ ഫലവത്താകില്ല എന്നു ബോധ്യപ്പെട്ടതോടെയാണ് ആ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബോള്‍ട്ട് പറഞ്ഞു.
നിരവധി പ്രശസ്ത ക്ലബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്ലബായ മറൈനേഴ്സിലൂടെ അരങ്ങേറ്റം നടത്തുകയും ചെയ്തു. പിന്നീട് കരാര്‍ ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബോള്‍ട്ട് ക്ലബ്ബ് വിടുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon