ദുബായ്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ജി സുധാകരനെയും കെ.മുരളീധരന്‍ ശക്തമായി വിമര്‍ശിച്ചു. തന്ത്രിയെ മാറ്റാനുള്ള അവകാശം മന്ത്രിക്കില്ലെന്നു പറഞ്ഞ മുരളീധരന്‍ തന്ത്രിയെ രാക്ഷസനെന്നു വിളിച്ച മന്ത്രി ജി സുധാകരനെയും നിശിതമായി വിമര്‍ശിച്ചു. രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതു കൊണ്ടാണ് തന്ത്രിയെ രാക്ഷസനെന്നു വിളിച്ചത്.
സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തെ മൂന്നു ദിവസം കുരുതിക്കളമാക്കി മാറ്റുകയായിരുന്നു. കേരളത്തെ മൂന്നു ദിവസം നാഥനില്ലാതാക്കി.സംഘര്‍ഷത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല.
ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റുക എന്നുള്ളത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമായിരുന്നില്ല മറിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണ്. ആര്‍എസ്എസ-സിപിഎം സംഘര്‍ഷം ഉണ്ടാക്കി വോട്ടു പിടിക്കാനാണ് പിണറായി വിജയന്റെ ശ്രമം. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ആര്‍എസ്എസിനെ ഇങ്ങനെ അഴിഞ്ഞാടാന്‍ അനുവദിക്കാറില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോടു പരഞ്ഞു.
This post have 0 komentar
EmoticonEmoticon