ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ ഭര്‍ത്താവ് വിരാട് കോലിയേയും ടീമിനേയും പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണയും അനുഷ്‌ക ശര്‍മയുണ്ടായിരുന്നു. കളി കാണാന്‍ പതിവായി എത്തുന്നതിനാല്‍ താരത്തിന്റെ പുറകില്‍ എന്നും ക്യാമറ കണ്ണുകള്‍ ഉണ്ടാകും. ഇത്തവണയും മറിച്ചല്ല സംഭവിച്ചത്. ടെസ്റ്റ് കാണുന്ന താരസുന്ദരിയെ സൂം ചെയ്തപ്പോഴാണ് രസകരമായ ആ കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.
ടെസ്റ്റിനിടെ കൈയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന താരത്തിന്റെ രസകരമായ ആംഗ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോലിയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി അനുഷ്‌ക എത്താറുണ്ട്.
This post have 0 komentar
EmoticonEmoticon