ഇന്ന് കര്‍ക്കടകവാവ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. പിതൃമോക്ഷം തേടി നിരവധി ആളുകളാണ് പുലർച്ചെ മുതൽ ബലി തർപ്പണം നടത്തിവരുന്നത്. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ 2.30-ഓടെ തന്നെ വിവിധ ഇടങ്ങളിൽ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി.
പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത് തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം,അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര, തിരുന്നാവായ നവാമുകുന്ദാ ക്ഷേത്രം , ആലുവ മണപ്പുറം എന്നിവിടങ്ങളിലാണ്.
മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മുങ്ങല്‍വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു. ഒരേസമയം 1500-ലേറെ പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനങ്ങളാണ് തിരുന്നാവായയില്‍ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നീളും.
ശിവഗിരി മഠം, ചെമ്ബഴന്തി ശ്രീനാരായണ ഗുരുകുലം, കൈമനം അമൃതാനന്ദമയി മഠം, മാറനല്ലൂര്‍ അരുവിക്കര, വേളി, ആറ്റിങ്ങല്‍ കൊല്ലമ്ബുഴ എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon