തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതി ഒന്നാം റാങ്കുകാരനായെന്നതു കൊണ്ടു പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകർന്നിട്ടില്ലെന്ന് ചെയർമാൻ എം.കെ. സക്കീർ.
ഏഴു ബറ്റാലിയനുകളിലേക്കുള്ള സിവിൽ പൊലീസ് ഓഫിസർ പരീക്ഷയാണു പിഎസ്‌സി നടത്തിയത്. എല്ലാ ബറ്റാലിയനുകളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. കാസർകോട് ബറ്റാലിയനിലേക്ക് തിരുവനന്തപുരത്തു നിന്ന് 2989 പേരാണ് അപേക്ഷിച്ചത്. ഇവർക്കു പരീക്ഷാ കേന്ദ്രം അനുവദിച്ചതിൽ പിഎസ്‌സി ജീവനക്കാരോ അപേക്ഷകരോ ഇടപെട്ടിട്ടില്ല. ആരോപണ വിധേയരായ 3 പേർക്കും അടുത്തടുത്ത റജിസ്റ്റർ നമ്പർ ലഭിച്ചിട്ടില്ല. ഒരേ കേന്ദ്രത്തിലല്ല എഴുതിയത്. രണ്ടാം റാങ്കുകാരനായ പി.പി.പ്രണവ് ആറ്റിങ്ങൽ മാമം ശ്രീഗോകുലം പബ്ലിക് സ്കൂളിലും രണ്ടാം പ്രതിയും ഇരുപത്തെട്ടാം റാങ്കുകാരനുമായ എ.എൻ.നസീം തിരുവനന്തപുരം തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലുമാണ് എഴുതിയത്. വിവിധ ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ച 16,540 പേർ തിരുവനന്തപുരത്തു പരീക്ഷയെഴുതിയിരുന്നു. കേന്ദ്രം അനുവദിക്കുന്നതിൽ ആർക്കും കൈകടത്താനാവില്ല.
പിഎസ്‌സി പരീക്ഷയിൽ ക്രമക്കേടു നടന്നതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. റാങ്ക് പട്ടികയിൽ അനർഹർ കടന്നു കൂടിയിട്ടില്ല. നിയമനം ലഭിച്ചാൽ പോലും ഒരു വർഷത്തിനകം പിഎസ്‌സിക്കു നിയമന ശുപാർശ റദ്ദാക്കാം. അതിനു ശേഷവും പിരിച്ചുവിടാൻ നടപടിയെടുക്കാം. ഉദ്യോഗാർഥി ക്രിമിനൽ കേസിൽ പെട്ടെങ്കിൽ നിയമനാധികാരി നിയമന ശുപാർശ നിരസിക്കും. ഇക്കാര്യം പിഎസ്‌സിയെ അറിയിച്ചാൽ ശുപാർശ റദ്ദാക്കുമെന്നും സക്കീർ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon