ads

banner

Tuesday, 16 July 2019

author photo

ലണ്ടൻ∙ ലോകകപ്പിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച ലോകകപ്പ് ഇലവനിൽ ഏകദിനത്തിലെ ഒന്നാം നമ്പർ താരവും ഇന്ത്യൻ ടീം നായകനുമായ വിരാട് കോലിക്ക് ഇടമില്ല. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് മേധാവിത്തം പുലർത്തുന്ന ടീമിൽ ഇന്ത്യയിൽനിന്ന് ഇടം കണ്ടെത്തിയത് രണ്ടു പേർ മാത്രം; ഓപ്പണർ രോഹിത് ശർമയും ഏകദിനത്തിലെ ഒന്നാം നമ്പർ ബോളർ കൂടിയായ പേസർ ജസ്പ്രീത് ബുമ്രയും. ന്യൂസീലൻഡിനെ ലോകകപ്പ് ഫൈനലിലെത്തിച്ച് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കെയ്ൻ വില്യംസനാണ് ലോക ഇലവന്റെ നായകൻ. ഞായറാഴ്ച ലോഡ്സിൽ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളിൽനിന്ന് ആറു പേരാണ് ലോക ഇലവനിൽ ഇടംപിടിച്ചത്. അതിൽത്തന്നെ നാലു പേർ ഇംഗ്ലണ്ട് ടീമിൽനിന്നാണ്. ലോക ഇലവനിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്തതും ഇംഗ്ലണ്ട് തന്നെ.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ആദരിക്കുന്നതിനായി ഐസിസി നിയോഗിച്ച പ്രത്യേക സമിതിയാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. റണ്ണേഴ്സ് അപ്പായ ന്യൂസീലൻഡിനു പുറമെ സെമിയിൽ പുറത്തായ ഇന്ത്യ, ഓസ്ട്രേലിയ ടീമുകളിൽനിന്നും രണ്ടു താരങ്ങൾ വീതം ലോകകപ്പ് ഇലവനിൽ ഇടംപിടിച്ചു. ഇവർക്കു പുറമെ മറ്റു ടീമുകളിൽനിന്നായി ടീമിൽ ഇടംപിടിച്ചത് ഉജ്വല ഓൾറൗണ്ട് പ്രകടനവുമായി കയ്യടി നേടിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ മാത്രം. പാക്കിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ് ടീമുകളിൽനിന്ന് ലോക ഇലവനിൽ ആരുമില്ല

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement