വയനാട് : സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി രാഹുൽ ഗാന്ധിയുടെ ഫ്ളക്സ് ബോർഡ് .റോഡ് നവീകരണത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായി രാഹുൽ ഗാന്ധി വരുമെന്ന ഫ്ളക്സ് ബോർഡ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് .അഗസ്ത്യമുഴി -കുന്ദമംഗലം റോഡ് നവീകരണത്തിൻ്റെ ചടങ്ങിൽ ആണ് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യ അഥിതിയാവുമെന്ന പേര് വെച്ചിരിക്കുന്നത് .മന്ത്രി ജി.സുധകാരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
ഫ്ലെക്സിലെ ഈ കൗതുകം ഇടതുപക്ഷം പ്രചരണായുദ്ധമാകുകയാണ് .എന്നാൽ ഈ വിവരത്തെ കുറിച്ച രാഹുൽ ഗാന്ധി ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല .യാതൊരു വിധ ഉദ്യോഗിക അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.കഴിഞ്ഞ മാസം വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാൻ അദ്ദേഹം എത്തിയിരുന്നു.ഈ മാസം 13 നാണ് പരിപാടി .ഫ്ലെക്സിൽ പിണറായി വിജയനും ജി .സുധാകരനും ശേഷമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം .
This post have 0 komentar
EmoticonEmoticon