ന്യൂഡൽഹി : കേന്ദ്ര വിവരാവകാശ വകുപ്പ്, കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയ അഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതാണ് വിവരാവകാശ നിയമത്തെ പൊളിച്ചെഴുതുന്നതിലേക്ക് എത്തിച്ചതെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശ്. രാജ്യസഭയില്‍ വിവരാവകാശ ഭേദഗതി ബില്ലിന്‍ മേല്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
'' വിവരാവകാശ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്ന സമയം അത്ര നിരുപദ്രവകരമോ നിഷ്കളങ്കമോ അല്ല. ഈ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് അഞ്ച് കേസുകളാണ്. അതില്‍ കള്ളപ്പണം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസുകള്‍ വരെയുണ്ട്'' - ജയറാം രമേശ് പറഞ്ഞു.
മോദിയുടെ ‘പ്രതികാര’ത്തിന് ഒരു ചരിത്രവും ജയറാം രമേശ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003 - 2013 കാലഘട്ടത്തില്‍ നരേന്ദ്ര മോദിയോട് അക്കാലത്തെ ആസൂത്രണ കമ്മീഷന്‍ ചില അപ്രിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങള്‍ സംബന്ധിച്ചവയായിരുന്നു ആ അപ്രിയ ചോദ്യങ്ങള്‍. 2014 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നയാള്‍ പ്രധാനമന്ത്രിയായി. ആസൂത്രണ കമ്മീഷനെ തന്നെ ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു ഇതിന് മോദി ‘പ്രതികാരം’ വീട്ടിയത്. സമാന ‘പ്രതികാര’മാണ് ഇന്ന് വിവരാവകാശ നിയമത്തിന് നേരെയും നടക്കുന്നത്.
ജയറാം രമേശ് മുന്നോട്ടുവെച്ച അഞ്ച് കേസുകള്‍
1) പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തവിട്ടു.
2) നോട്ട് നിരോധത്തിന് മുമ്പ് ആര്‍.ബി.ഐ ബോര്‍ഡ് നടത്തിയ യോഗത്തിന്റെ മിനുറ്റ്സ് വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
3) 2015 ഫെബ്രുവരിയില്‍ ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സമര്‍പ്പിച്ച, ബോധപൂര്‍വം വായ്പാ കുടിശിക വരുത്തിയവരുടെ പട്ടിക വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
4) വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചത്.
5) വ്യാജ റേഷന്‍ കാര്‍ഡുകളുടെ കണക്കുകള്‍ സംബന്ധിച്ച് മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കിയ വിവരാവകാശ ഉത്തരവ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon