തിരുവനന്തപുരം : സിപിഐ നേതാക്കൾക്കെതിരായ ലാത്തിചാർജിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെയെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
പൊലീസ് വിമര്‍ശനമാവര്‍ത്തിച്ച് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. പൊലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സിപിഐ നേതൃത്വത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തുടര്‍ സമരങ്ങള്‍ ആവശ്യമെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഐജി ഓഫിസ് മാര്‍ച്ചിനിടെ ലാത്തിചാര്‍ജില്‍ പരുക്കേറ്റ എല്‍ദോയടക്കം മുഴുവന്‍ സിപിഐ നേതാക്കളും ഇന്ന് ആശുപത്രി വിടും.
Thursday, 25 July 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon