തിരുവനന്തപുരം : കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയെ രംഗത്തിറക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാണാതായ മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും കടലില്‍ കാണാതായ ഏഴ് മല്‍സ്യ തൊഴിലാളികള്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നു. തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് പത്ത് ബോട്ടുകളിലായി മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്തു നിന്ന് തിരച്ചിലിനിറങ്ങി. ജില്ലാ ഭരണകൂടവും സര്‍ക്കാരും പറഞ്ഞ വാക്കുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് തീരവാസികള്‍ പ്രതിഷേധത്തിലാണ്.
This post have 0 komentar
EmoticonEmoticon