എറണാകുളം: സി.പി.ഐ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്നത് ഇതിന് തെളിവാണ്, എല്‍ദോ എബ്രഹാം എം.എല്‍.എയുടെ പരിക്ക് സംബന്ധിച്ച തെളിവുകൾ മാധ്യമങ്ങൾക്ക് കൈമാറിയ പൊലീസിന്റെ നടപടി തെറ്റാണെന്നും രാജു പറഞ്ഞു.
ലാത്തിച്ചാർജ്ജിൽ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന്‍റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പോലിസ്, ജില്ലാ കലക്ടര്‍ക്ക് ഇന്നലെ റിപോര്‍ട്ട് നല്‍കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ രേഖയാണ് പൊലീസ് റിപ്പോര്‍ട്ടായി കലക്ടര്‍ക്ക് നല്‍കിയിരുന്നത്. അതേസമയം കൈക്ക് പൊട്ടലുണ്ടെന്നും പോലിസ് റിപ്പോര്‍ട്ട് വ്യാജമാണെന്നുമായിരുന്നു എല്‍ദോ എബ്രഹാമിന്റെ അഭിപ്രായം.
This post have 0 komentar
EmoticonEmoticon