ആലപ്പുഴ : കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പുത്തൻ റോഡിന് സമീപം ലോറി കാറിലിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കാറിലുണ്ടായിരുന്ന ആറ് പേർക്കാണ് പരിക്കേറ്റത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കാറിന്‍റെ ഡ്രൈവറടക്കം മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon