കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴ ആരോപണ ദൃശ്യങ്ങള്‍ പിരിശോധിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസർ നിർദേശം നൽകി. സ്വഭാവഹത്യയ്ക്ക് ശ്രമമുണ്ടോയോ എന്നും കലക്ടര്‍ അന്വേഷിക്കണം. കുറ്റം തെളിഞ്ഞാല്‍ പെരുമാറ്റച്ചട്ടലംഘനമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ഇന്നലെയാണ് എം.കെ. രാഘവന്‍ തിരഞ്ഞെടുപ്പ് ചിലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹിന്ദി ചാനലിന്റെ ഒളിക്യാമറയിലാണ് എം.കെ. രാഘവന്‍ കുടുങ്ങിയത്. എന്നാല്‍ എഡിറ്റ് ചെയ്തു കൂട്ടിചേര്‍ക്കലുകള്‍ നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് എം.കെ.രാഘവന്‍റെ ആരോപണം. ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാഘവന്‍ പരാതി നല്‍കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon