ads

banner

Tuesday, 9 July 2019

author photo

ബെംഗളൂരു : നാടകീയ  രംഗങ്ങൾക്ക് ഇടയിൽ കർണാടകയിൽ കോൺഗ്രസ് നിയമസഭാകക്ഷി യോഗം തുടങ്ങി. ബെംഗളൂരുവിൽ നടക്കുന്ന യോഗത്തിൽ വിമതർ പങ്കെടുക്കുന്നില്ല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിപ്പ് എംഎൽ‌എമാരുടെ വീടുകളിൽ ഇന്നലെ വൈകിട്ട് എത്തിച്ചിരുന്നു. വിപ്പ് ലംഘിച്ചാൽ വിമതരെ അയോഗ്യരാക്കുകയാണു ലക്ഷ്യം. മുംബൈയിലായിരുന്ന വിമത എംഎല്‍എമാരെ ഇന്നലെ രാത്രി ഗോവയിലേക്കു മാറ്റിയിരുന്നു.

അതിനിടെ, 13 പേരുടെ രാജിയിൽ സ്പീക്കർ ഇന്നു തീരുമാനമെടുക്കും. ഇവരുടെ രാജി സ്വീകരിച്ചാൽ സഭയുടെ അംഗബലം 211 ആകും. കേവല ഭൂരിപക്ഷത്തിന് 106 വേണം. കോൺഗ്രസ് – ദൾ‌ സഖ്യത്തിന് 104 പേരാണുള്ളത്. 107 പേരുടെ പിന്തുണയുള്ളതിനാൽ ബിജെപിക്കു സർക്കാരുണ്ടാക്കാം.നിയമസഭാംഗത്വം രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമായിരുന്നു എന്നുമാകും അയോഗ്യതയ്ക്കായി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ. വിമതർ ഒന്നിച്ചു രാജി നൽകിയതും വാർത്താസമ്മേളനം നടത്തിയതും തെളിവായി അവതരിപ്പിക്കും. തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരനൊപ്പം നിന്ന 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതാണ് അടുത്ത കാലത്തെ സമാന സംഭവം.

അയോഗ്യത വന്നാൽ മന്ത്രിസ്ഥാനമടക്കമുള്ള പദവികൾ വഹിക്കാൻ കഴിയില്ല എന്നതിനാൽ വിമതർ ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. ഭരണഘടനയുടെ 10–ാം പട്ടികയിലെ 102 (2), 191(2) വകുപ്പുകൾ പ്രകാരം വിമതരെ അയോഗ്യരാക്കാനാണ് കോൺഗ്രസ്-ദൾ നേതൃത്വത്തിന്റെ നീക്കം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement