ads

banner

Tuesday, 9 July 2019

author photo

 ഇടുക്കി :കസ്റ്റഡിമരണ കേസിൽ ഇന്നലെ അറസ്റ്റിലായ എ. എസ്‌.ഐ റെജിമോനും ഡ്രൈവർ നിയസും എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കുറ്റസമ്മതം നടത്തി .പയറ്റിയ തന്ത്രങ്ങൾ എല്ലാം ഒന്നൊന്നായി ക്രൈംബ്രാഞ്ച് പൊളിച്ചടുക്കി .പറഞ്ഞ കാര്യങ്ങളെ മാറ്റിപ്പറഞ്ഞും തന്ത്രങ്ങൾ പയറ്റിയെങ്കിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനു മുന്നിൽ ഇരുവർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല .
എസ്ഐ  സാബുവും ഡ്രൈവർ സജീവ് ആൻറ്റണിയും രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെങ്കിലും റെജിമോനും നിയസും ചോദ്യങ്ങൾക് മുന്നിൽ പിടിച്ചു നിന്നു .കസ്റ്റഡിയിലെടുത്ത രാജ്‌കുമാറിനെ റെജിമോനും നിയസും കൂടി ചേർന്നാണ് മർദിച്ച അവശനാക്കിയതെന്ന് സാബുവും ആൻറ്റണിയും നേരത്തെ തന്നെ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയിരുന്നു .ഇതി​​ന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.ഇതിനെ ആസ്പദമാക്കി ചോദ്യങ്ങൾ ഉയർന്നപ്പോൾ ഇരുവരും നിഷേദിക്കുകയാണ് ചെയ്തത്.
ഫിനാൻസ് തട്ടിപ്പിലൂടെ കുമാർ സമാഹരിച്ച പണം എവിടെയെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ വന്നപ്പോഴാണ് കഴിഞ്ഞ മാസം രാത്രി 12 തിയതി അടിയും ഇടിയും തുടങ്ങിയതയെന്ന പോലീസ് കണ്ടെത്തി.നിയാസാണ് കുമാറിൻറ്റെ ദേഹത്തു അടിക്കാനുള്ള സ്പ്രേ എത്തിച്ചു നൽകിയത് .അതിനു ശേഷം ശരീരത്തിൽ കാന്താരി അരച്ചു തേക്കുകയായിരുന്നു.കാന്താരി മുളകും അരക്കല്ലും പോലീസ് സ്റ്റേഷനു അടുത്തുള്ള ശുചിമുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.സത്യം പറയാതെ വന്നതോടെ കുമാറിന്റെ ശരീരത്തിന് മുകളിൽ നിയസാണ് കസേര ഇട്ട് ഇരുന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കുമാറിന് മർദ്ദനമേറ്റ സമയത്ത് താൻ അവിടെ ഇല്ലായിരുന്നുയെന്ന നിയസിന്റെ വാദം പോലീസ് സ്റ്റേഷനിലെ സിസിറ്റിവി ക്യാമറയിലൂടെ ക്രൈംബ്രാഞ്ച് പൊളിച്ചടുക്കി.പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറി ,കുമാറിനെ മർദിച്ച വിശ്രമ മുറി ,ശുചി മുറി തുടങ്ങിയവയി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement