ചില്‍ഡ്രന്‍സ് പാര്‍ക്ക് ജൂണില്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ 5ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തേയുള്ള വിവരം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ജൂണ്‍ 6 ന് റിലീസ് ചെയ്യുമെന്നാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവ്, ഷറഫുദ്ദീന്‍, മാസന, ഹരീഷ് കണാരന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളിലുള്ളത്.
റാഫിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍, ഗായത്രി സുരേഷ്, മസൗമ്യ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്നാര്‍ പ്രധാന ലൊക്കേഷനായി ചിത്രവും കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. ബിബിന്‍ ജോര്‍ജ് നായകനായി എത്തിയ ഒരു പഴയ ബോംബ് കഥ തിയറ്ററുകളില്‍ നിന്ന് ശരാശരി വിജയം സ്വന്തമാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon