രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ പൊതുതാല്പര്യ ഹർജിയിലാണ് വിധി.
മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ദുരൂഹമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാന്‍ അനുവദിക്കണമെന്ന് അന്തിമ വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇലക്ടറല്‍ ബോണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് രഹസ്യമായി രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടിലെത്തുന്നതെന്നും ഇതിൽ 95 ശതമാനവും ഭരണകക്ഷിക്കാണ് ലഭിക്കുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആരോപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ കക്ഷികൾക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആവിഷ്ക്കരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്‍റെ വാദം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon