തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കുഴിച്ചുമൂടിയ നിലയിൽ രാഖിയുമായി പ്രണയത്തിലായിരുന്ന അഖിലിന്റെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. രാഖിയെ അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാഖിയുമായി പ്രണയത്തിലായിരുന്ന അഖിൽ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടാകുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായ അഖിലിന്റെ തീരുമാനത്തെ എതിർത്ത രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിന് ശേഷം അഖിലും സഹോദരൻ രാഹുലും ഒളിവിലാണ്. അഖിൽ സൈനികനാണ്. അഖിലിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിലെ അഖിലിന്‍റെ മേലുദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വിവരങ്ങൾ കൈമാറും. കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിന്‍റെ സുഹൃത്ത് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദർശ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമ്പൂരിയിൽ അഖിലിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon