കോഴിക്കോട്: ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30ന് എത്തും. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം ആദ്യം നിലമ്പൂരിലെത്തി കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. മാത്രമല്ല അവിടെ കോട്ടക്കല്ല്, മമ്പാട് ഇ.എം.എസ്, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.
പിന്നീട് ജില്ലയിലെ എം.പി എന്ന നിലക്ക് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും സംബന്ധിക്കും. രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ആവും താമസം. നാളെ രാവിലെ കല്‍പ്പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചശേഷം വയനാട് കലക്ടറേറ്റിലെ അവലോകനയോഗത്തിലും സംബന്ധിക്കുമെന്നും കെ.പി.സി.സി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon