ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെ സ്പീക്കർ പി. ധൻപാലിന് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തി. സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിയമസാ സെക്രട്ടറിയെ കണ്ടു. പ്രഭു, രത്നസഭാപതി, കലൈസെൽവൻ എന്നീ എംഎൽഎമാര്‍ക്കെതിരെ സ്പീക്കർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ നടപടി.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎൽഎമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലർത്തുന്നുവെന്നാണ് ആരോപണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon