ads

banner

Wednesday, 28 August 2019

author photo

ശ്രീനഗർ: ഭരണഘടനയിലെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടങ്കലിൽ വെച്ച മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല. മകളെ ഒന്ന് കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പൊലീസിന് സമർപ്പിച്ച അപേക്ഷ തള്ളി. പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം നിയന്ത്രണങ്ങൾ തുടരുന്ന ജമ്മു കശ്‌മീരിൽ കഴിഞ്ഞ 21 ദിവസമായി കാരണങ്ങളൊന്നുമില്ലാതെ വീട്ടുതടങ്കലിൽ കഴിയുകയാണ് മെഹബൂബ മുഫ്‌തി.

"നേതാക്കളെ അറസ്റ്റ് ചെയ്തിട്ട് 23 ദിവസമായി. കുറച്ച് സമയത്തേക്ക് അവരെ കാണാൻ അനുവദിക്കണമെന്ന് ഞങ്ങൾ ജമ്മു കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാൽ മതിയെന്ന് വരെ പറഞ്ഞു. പക്ഷെ എന്തുകൊണ്ടാണ് അമ്മയ്ക്കും മകൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്? അതെങ്ങനെയാണ് താഴേത്തട്ടിൽ പ്രതിഫലിക്കുക?" ഗുൽഷൻ മുഫ്‌തി ചോദിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് മുഫ്‌തിയെ പൊലീസ് തടങ്കലിലാക്കിയത്. മുഫ്‌തിയെ കൂടാതെ ഒമർ അബ്‌ദുള്ളയടക്കമുള്ള നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ആഗസ്റ്റ് 21 ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു. സിപിഎം നേതാവ് മുഹമ്മദ് യുസഫ് തരിഗാമി പോലീസ് കസ്റ്റഡിയിലും തുടരുകയാണ്. ഇദ്ദേഹത്തെ ഹാജരാക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement