കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കോപ്പി അടിച്ചെന്നാരോപിച്ചാണ് താമരശേരി പൂനൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയെ ഷാദില്‍ നൂറാനി എന്ന അധ്യാപകൻ മർദിച്ചത്.
അധ്യാപകനെതിരെ താമരശേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് മര്‍ദ്ദനം നടത്തിയതിനും ബാല നീതി നിയമം സെക്ഷന്‍ 75 അനുസരിച്ചും കേസെടുത്തത്. അതേസമയം, ഷാദില്‍ നൂറാനി നിലവില്‍ ഒളിവിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ക്ലാസ് ടെസ്റ്റ് നടക്കുന്നതിനിടെ കോപ്പി അടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകൻ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് വലിയ ചൂരല്‍ ഉപയോഗിച്ചും പന്നീട് കൈകള്‍ക്കൊണ്ടും ശരീരമാകെ മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ് രക്ഷിതാക്കളെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon