തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ കൂടുതല്‍ ജീവന്‍ നഷ്ടമായത്. ഇനിയും എത്രപേര്‍ മണ്ണിനടിയില്‍ ഉണ്ട് എന്ന കൃത്യമായ കണക്കുകള്‍ പറയുവാന്‍ കഴിയുന്നില്ല. മലപ്പുറത്ത് 19 പേരുടെ ജീവനാണ് ഒറ്റയടിക്ക് ഒരു മഴയെടുത്ത്.
അതേസമയം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ 42 കുടുംബങ്ങളിലെ ആളുകളെ പറ്റി ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടുമില്ല. അതിനാല്‍ തന്നെ മലപ്പുറത്തെ മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. മാത്രമല്ല സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 ആളുകളാണ് കഴിയുന്നത്. 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മഴയ്ക്ക് ഇന്ന് നേരിയ ശമനമുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon