ads

banner

Thursday, 17 October 2019

author photo

നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയിന്‍ നിഗം. ഗുഡ്‍വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറ‍ഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളായ വോയിസ് മെസേജും ഫോട്ടോസും സഹിതമാണ് ഷെയിന്‍ അമ്മക്ക് പരാതി നല്‍കിയത്. പരാതിയുടെ കൂടെയുള്ള തെളിവുകള്‍ അമ്മ ഭാരവാഹി ഇടവേള ബാബുവിന് നല്‍കിയതായും ഷെയിന്‍ പറഞ്ഞു.

സംഭവത്തില്‍ ഷെയ്ന്‍ നിഗം നല്‍കുന്ന വിശദീകരണം ഇങ്ങനെ -

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ ഖുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ്, ഖുര്‍ബാനി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍, ഗെറ്റപ്പ് ചെയ്ഞ്ചിന്, രണ്ട് സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ പരസ്പര ധാരണയില്‍ മുടി വെട്ടേണ്ടി വന്നു. അതില്‍ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനപൂര്‍വ്വമല്ല, അന്ന് ഫുഡ് പോയിസണിലൂടെ പനിയുള്ള കാരണം ക്ഷീണിതനായിരുന്നു. ഇക്കാരണത്താല്‍ ഇപ്പോള്‍ ഷൂട്ടിംഗ് നിറുത്തി വെച്ചിരിക്കുകയാണ്. മുടി വെട്ടി ക്യാരക്ടര്‍ ലുക്കിന് വേണ്ടി ജെല്‍ പുരട്ടി, മേക്കോവര്‍ ചെയ്തെടുത്ത ഫോട്ടോ, വാട്സ്ആപ്പില്‍ അപ്‍ലോഡ് ചെയ്തിരുന്നു. അത് കണ്ടത് മൂലം വെയില്‍ എന്ന സിനിമയുടെ പ്രൊഡൂസര്‍ ജോബി ജോര്‍ജ് എന്നെ നേരില്‍ കണ്ട് നിജസ്ഥിതി ബോധ്യം വരുത്താതെ, വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച് അപമാനിക്കുകയാണ്.

നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരില്‍ തനിക്കെതിരെ നിര്‍മ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെയിലിന്റെ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ലപ്പോഴാണ് ജോബി ഭീഷണി മുഴക്കുന്നത്. ഇതിനെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement