കോട്ടയം : പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോട് ഉപമിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് 'ജോളി സിന്‍ഡ്രോം' ബാധിച്ചാല്‍ എന്തുചെയ്യുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുടെ വിമർശനം.
'സഭയ്ക്ക് 'ജോളി സിന്‍ഡ്രോം' ബാധിച്ചാല്‍ എന്തുചെയ്യും? പ്രസ്തുത ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയടക്കുന്നതിലാണ് രസം! ഇവിടെയെല്ലാം പൊലീസ് സംരക്ഷണയില്‍ 'പ്രാര്‍ത്ഥിക്കു'ന്നതാണ് ഇവരുടെ ഇഷ്ടവിനോദം! എത്ര കാലം ദൈവമേ!' - എന്നാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon