ന്യൂഡൽഹി: ഡല്‍ഹി കലാപം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാര്‍ച്ച് നടത്തി നിവേദനം നല്‍കും. അതേസമയം, ഡല്‍ഹിയില്‍ ഗുജറാത്ത് മോഡല്‍ കലാപത്തിന് ശ്രമമെന്ന് മുസ്‍ലിം ലീഗ്. നേതാക്കള്‍ അമിത് ഷായെ കാണും.
ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോലീസ് നോക്കി നില്‍ക്കെ കലാപകാരികള്‍ വേണ്ടതൊക്കെ ചെയ്തു. ബിജെപി ആഹ്വാനം ചെയ്ത കലാപത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യാനാണ്. കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് പരത്തുന്നതില്‍ ഗൂഢാലോചനയുണ്ട്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon