ന്യൂഡല്‍ഹി: വിവാദ പരാമർശവുമായി ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ. 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ, അത് ചെയ്യാത്തവര്‍, ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. ഇവരെ കൈകാര്യം ചെയ്യാനുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ഡൽഹിയിൽ കലാപം നടക്കുന്ന സമയത്തുള്ള പ്രസ്‌താവന ഇതിനോടകം വിവാദമായിട്ടുണ്ട്.
'ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവാദമുള്ളത്. അത് ചെയ്യാത്തവര്‍, ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ഭരണഘടനയെ തുടര്‍ച്ചയായി അവര്‍ അപമാനിക്കുകയാണ്. അവരെക്കുറിച്ച് ചിന്തിക്കണം. ഇത് തെറ്റാണ്, മോശവുമാണ്. ഇവരെ കൈകാര്യം ചെയ്യാനുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു.' - ഠാക്കൂര്‍ പറഞ്ഞു.
വിധാന്‍സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon