സാൻഫ്രാൻസിസ്കോ: സാമൂഹ്യ മാധ്യമ ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ പണിമുടക്കി. യൂറോപ്പിലെയും യുഎസിലെയും സെർവറുകൾ അറ്റകുറ്റപ്പണിക്കിടെ തകരാറിലായതാണ് കാരണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
ഫേസ്ബുക്ക് തുറക്കാൻ കഴിയുന്നുണ്ടെങ്കിലും ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും തടസം നേരിട്ടിരുന്നു. എന്നാൽ അൽപനേരത്തിനുള്ളിൽ തകരാർ പരിഹരിച്ച് വീണ്ടും ലഭ്യമായി തുടങ്ങി. എന്നാൽ, ഇന്ത്യയിലെ ഉപയോക്താക്കളെ പ്രശ്നം ഭാഗികമായേ ബാധിച്ചുള്ളൂ. അൽപ സമയം കൊണ്ട് തന്നെ പ്രശ്നം പരിഹരിച്ചതിനാൽ പലരും പ്രശനമുണ്ടായത് അറിഞ്ഞില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon