വണ്‍ പ്ലസ് ടെലിവിഷനുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്കാണ് ഇത്തവണ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച വണ്‍ പ്ലസ് ടെലിവിഷനുകളും എത്തിക്കാന്‍ ഒരുങ്ങുന്നത്. വണ്‍ പ്ലസിന്റെ വരാനിരിക്കുന്ന ടെലിവിഷന്‍ 'വണ്‍പ്ലസ് ടിവി' എന്ന പേരിലായിരിക്കും വിപണികളിലെത്തുന്നത്. കുറഞ്ഞ വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യയില്‍ എത്തിക്കുക എന്നാണ് സൂചന.
അതേസമയം സെപ്തംബര്‍ 25നും 28നും ഇടയ്ക്ക് 'വണ്‍പ്ലസ് ടിവി' ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണിന്റെ ലോഗോയില്‍ ടിവി എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ ലോഗോ പുറത്തിറക്കിയത്.ഒഎല്‍ഇഡി ഡിസ്പ്ലേയോടെ ആയിരിക്കും വണ്‍പ്ലസ് ടിവി എത്തുന്നത്. ആന്‍ഡ്രോയിഡ് ടിവിയിലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon