തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളെ കബളിപ്പിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാലാ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയമാകുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വീണിടത്ത് ഉരുളുന്നുവെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി. അതേസമയം ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വ്യക്തമാക്കി. വിശ്വാസികള്‍ക്കെതിരാണെന്നുള്ള പ്രചാരണം പ്രതിരോധിക്കുന്നതില്‍ പാളിച്ച പറ്റിയെന്ന സ്വയം വിമര്‍ശനമാണ് പാര്‍ട്ടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon