ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ കണക്കെടുപ്പിനായി (എന്‍.പി.ആര്‍) ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോൾ തെറ്റായ വിവരങ്ങള്‍ നൽകണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുദ്ധതി റോയ്. പേര് ചോദിച്ചാല്‍ കുപ്രസിദ്ധ ക്രിമിനലുകളായ രംഗ-ബില്ല എന്നോ, കുഫ്ങു-കട്ട എന്നോ പേരുകള്‍ പറയണം.വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്സ് ഏഴ് എന്ന വിലാസം നല്‍കണം.എല്ലാവരും ഒരു മൊബൈല്‍ നമ്ബര്‍ തന്നെ നല്‍കിയാല്‍ മതിയെന്നും അരുദ്ധതി പറഞ്ഞു.
സി.എ.എയും എന്‍.ആര്‍.സിയും രാജ്യവ്യാപക എതിര്‍പ്പ് നേരിട്ടതോടെ എന്‍.പി.ആറിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുദ്ധതി റോയ് പറഞ്ഞു. എന്‍.പി.ആര്‍ ആണ് എന്‍.ആര്‍.സി നടപ്പാക്കാനായി ഉപയോഗിക്കുക. അതിനെ നേരിടാന്‍ കൃത്യമായ പദ്ധതി വേണം. ഇതിനെ അട്ടിമറിക്കുക തന്നെ വേണം. ലാത്തിയും വെടിയുണ്ടയും ഏറ്റുവാങ്ങാന്‍ മാത്രമല്ല നാം ജനിച്ചത്.
ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ പട്ടികയിലൂടെ ലക്ഷ്യമിടുന്നത്. ദലിതരും ആദിവാസികളും പാവപ്പെട്ടവരും ഇതന്‍റെ ഇരകളാകുമെന്നും അരുദ്ധതി പറഞ്ഞു. മോദി പറയുന്നത് കള്ളമാണെന്ന് മോദിക്ക് അറിയാം. അത് പിടിക്കപ്പെടുമെന്ന് നല്ല ബോധ്യമുണ്ടായിട്ടും ഇവിടുത്തെ മാധ്യമങ്ങള്‍ ചോദ്യംചെയ്യില്ലെന്നതിനാലാണ് നുണ പറയാന്‍ ധൈര്യപ്പെടുന്നതെന്നും അരുന്ധതി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
This post have 0 komentar
EmoticonEmoticon