ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളിൽ വെള്ളിയാഴ്ച തിരുക്കർമങ്ങൾ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2 പേർ കൂടി മരിച്ചതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയർന്നു.
അതേസമയം, റമസാൻ മാസാരംഭത്തിനു മുൻപ് സൈനികവേഷത്തിൽ ഭീകരർ ആക്രമണം നടത്തുമെന്ന സൂചനകളെ തുടർന്ന് സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. മേയ് 6നാണ് ഇവിടെ റമസാൻ ആരംഭിക്കുന്നത്. കൊളംബോയിലേക്കു സ്ഫോടകവസ്തുക്കളുമായി കണ്ടെയ്നർ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടർന്നു നടത്തിയ അന്വേഷണത്തിൽ നോർത്ത് സെൻട്രൽ പ്രവിശ്യയിലെ സുങ്കവിളയിൽ വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പൊലീസ് പിടികൂടി.
253 പേരാണ് ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന ആക്രമണത്തിൽ 42 വിദേശികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon