ads

banner

Wednesday, 1 May 2019

author photo

കോഴിക്കോട്: വിമതയോഗം ചേർന്ന നേതാക്കളോട് മുസ്‌ലിം ലീഗ്  സംസ്ഥാനഘടകം വിശദീകരണം തേടി. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിച്ച് യോഗം ചേർന്ന സംസ്ഥാന കൗൺസിൽ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാൻ, കെ സി അബ്ദുള്ളക്കോയ എന്നിവർ വിശദീകരണം നൽകണം. തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വിമത യോഗം നടന്നത്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിയെ ഒരു വിഭാഗം നേതാക്കൾ അംഗീകരിക്കുന്നില്ല. തങ്ങളുടെ തീരുമാനത്തെ ചോദ്യംചെയ്ത് വിമത യോഗം ചേർന്ന നേതാക്കളോടാണ് നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്. 

പാർട്ടിയെ വെല്ലുവിളിച്ച് വിമത യോഗം ചേർന്ന നേതാക്കൾക്കെതിരെ ഇന്നലെ ചേർന്ന ജില്ലാ പ്രവ‍ർത്തക സമിതിയിൽ രൂക്ഷവിമർശനം ഉയർന്നു. വിമത യോഗം ചേർന്നിട്ടില്ലെന്ന നേതാക്കളുടെ വിശദീകരണം ജില്ലാ കമ്മിറ്റി തള്ളി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement