എറണാകുളം: സിറോ മലബാര്‍ സഭയിലെ നിര്‍ണായക സിനഡ് ഇന്ന് സമാപിക്കും. എറണാകുളം– അങ്കമാലി അതിരൂപയുടെ ഭരണച്ചുമതലാ മാറ്റം സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ് പിന്‍വലിക്കാന്‍ സാധ്യതയില്ല.
എറണാകുളം– അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാമുഖ്യം നല്‍കിയാണ് പതിനൊന്ന് ദിവസം നീണ്ട മെത്രാന്‍മാരുടെ സിനഡ് ഇന്ന് അവസാനിക്കുന്നത്. സിറോമലബാര്‍ സഭയുടെ കെട്ടുറപ്പിനെതന്നെ ബാധിക്കുംവിധം രൂക്ഷമായ എറണാകുളം– അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദം, പുതിയ മെത്രാന്‍മാരുടെ പ്രഖ്യാപനം, എറണാകുളം– അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തുടങ്ങി നിര്‍ണായകമായ വിഷയങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്തത്. ഭരണച്ചുമതലയുള്ള മെത്രാപ്പൊലീത്തയുടെ നിയമനം എറണാകുളം അങ്കമാലി രൂപതയില്‍ നിന്ന് തന്നെ വേണമെന്ന് കര്‍ശന നിലപാടെടുത്തവരെ അനുനയിപ്പിക്കുംവിധമാണ് പേരുകള്‍ പരിഗണിച്ചത്. നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യ രൂപതാധ്യക്ഷനായ മാര്‍ ആന്റണി കരിയില്‍, പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് തുടങ്ങി മുതിര്‍ന്ന മെത്രാന്മാരുടെ പട്ടിക കഴിഞ്ഞദിവസം വത്തിക്കാന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
Friday, 30 August 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon