ads

banner

Sunday, 11 August 2019

author photo

കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരിൽ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഗീതുവിന്റെ ഭർത്താവ് ശരത്തിന്റെ അമ്മ സരോജിനിയെ ഇനി കണ്ടെത്താനുണ്ട്.

ഇന്ന് രാവിലെ മുതൽ തുടങ്ങിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. റവന്യു ഉദ്യോ​ഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടർന്ന് കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement