പാലക്കാട്: അന്തരിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍ പാലക്കാട് എംപി എം ബി രാജേഷ്. സുഷമ സ്വരാജ് പ്രതിപക്ഷത്തിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്താണ് സുഷമ സ്വരാജിന്‍റെ വിയോഗത്തിലുള്ള ദുഖം രാജേഷ് പങ്കുവെച്ചത്.
പാർലമെന്റിൽ എത്തി പരിചയപ്പെടുന്നതിനൊക്കെ മുൻപേ, രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷമ സ്വരാജിനോട് വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നതായി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon