ന്യൂഡല്‍ഹി: ബിജെപിക്ക് ഒന്നും നിര്‍മിക്കാന്‍ അറിയില്ലെന്നും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിര്‍മിച്ചവ നശിപ്പിക്കുകയാണെന്നും വിമർശിച്ച് രാഹുല്‍ ഗാന്ധി. രാജ്യം സാന്പത്തികമായി മാന്ദ്യം നേരിടുകയാണെന്ന വിദഗ്ധരുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എത്തിയത്. ട്വിറ്റർ വഴിയാണ് രാഹുലിന്റെ വിമർശനം.
The BJP Government can’t build anything. It can only destroy what was built over decades with passion and hard work. pic.twitter.com/IV0HYE1GJ7
— Rahul Gandhi (@RahulGandhi) August 3, 2019
ബിഎസ്എന്‍എല്‍, റെയില്‍വേ, വാഹനവിപണി തുടങ്ങിയവ നേരിടുന്ന സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ വന്‍ സാന്പത്തിക പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ 13,500 കോടി രൂപയുടെ കടത്തിലാണ്.
വാഹനവിപണിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
This post have 0 komentar
EmoticonEmoticon