തൃശൂര്‍: നൗഷാദ് കൊലപാതക കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് എന്‍.ഐ.എക്ക് വിടണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതികളിലേക്കു എത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
11 പേരെ സംഭവം നടന്നു ഉടന്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ആക്രമണത്തില്‍ പങ്കാളിത്തം ഉള്ളെതെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം. എസ്.ഡി.പി.ഐക്ക് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോകുകയാണ് അന്വേഷണ സംഘം. ഡമ്മി പ്രതികളെ ഹാജരാകാനുള്ള ശ്രമവും എസ്.ഡി.പി.ഐ നേതൃത്വം ഇതിനോടകം നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇത് നിരാകരിച്ചതായാണ് വിവരം. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon