തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷി മൊഴി പുറത്ത്. സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനം ഇടിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്. നിലവില്‍ വാഹനമോടിച്ചത് സ്ത്രീ ആയിരുന്നു വെന്നായിരുന്നു നിഗമനം. എന്നാല്‍ അത് പാടെമാറിയിരിക്കുന്നു. സാക്ഷികളുടെ മൊഴി കേസിന് വഴിത്തിരിവുണ്ടായിരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഷഫീക്ക്, മണികുട്ടന്‍ എന്നിവര്‍ വെളിപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവസമയത്ത് അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കെ.എം ബഷീര്‍ സഞ്ചരിച്ച ബൈക്കിന് പുറകില്‍ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായും വെള്ളയമ്പലത്തില്‍ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി. മാത്രമല്ല ശ്രീറാം തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും കാര്‍ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ഓട്ടോ ഡ്രൈവറായ മണികുട്ടന്‍ പറഞ്ഞു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന് അപകടം ഉണ്ടായത്. പിന്നീട് വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon