കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴ് മണിക്ക് ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ കോട്ടയം ഡിസിസിയിലാണ് യോഗം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധി യോഗം ചർച്ച ചെയ്യും.
പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സമിതിയേയും യോഗം ചുമതലപ്പെടുത്തും.
അതേസമയം, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിൽ തർക്കം തുടരുകയാണ്. കെ എം മാണിയുടെ മരണ ശേഷം പാർട്ടി അദ്യക്ഷ സ്ഥാനത്തിനായി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ തുടങ്ങിയ തർക്കമാണ് ഇപ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ എത്തി നിൽക്കുന്നത്. ജോസ് കെ മാണി, നിഷ ജോസ്, പി ജെ ജോസഫ് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥികളായി ഉയർന്നുവരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon