മക്ക: പുണ്യഹജ്ജിനെത്തിയ തീര്‍ഥാടകര്‍ ഇന്ന് മിനായിലേക്ക് നീങ്ങും. പ്രാര്‍ഥനയുടെ താഴ്വാരം ഹാജിമാരെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. 20 കി.മീറ്ററിലേറെ വിസ്തൃതിയില്‍ നിരന്നു കിടക്കുന്ന വെളുത്ത കൂടാരങ്ങളിലാകും മിനയിലെത്തുന്ന ഹാജിമാർ താമസിക്കുക. ഇന്നുരാത്രി മുതലാണ് തീർത്ഥാടകർ മിനായിലേക്ക് എത്തിത്തുടങ്ങുക. 20 ലക്ഷത്തിലധികം പേരുണ്ട് ഇത്തവണയും ഹജ്ജ് നിര്‍വഹിക്കാന്‍.
ദുല്‍ഹജ്ജ് എട്ടു മുതല്‍ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ദുല്‍ഹജ്ജ് എട്ടിനാണ് ഹാജിമാരുടെ മിനായാത്രയെങ്കിലും തിരക്കൊഴിവാക്കുന്നതിനായാണ് ഇന്നുതന്നെ തുടങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ടുവരെ മിനായിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുെമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ എല്ലാവരും മഹാസംഗമത്തിന്റെ ഭാഗമാകാന്‍ അറഫയിലേക്ക് നീങ്ങും.
ഇത്തവണ ഇന്ത്യയില്‍നിന്ന് രണ്ടു ലക്ഷം തീർത്ഥാടകരാണ് ഹജ്ജിനായി എത്തിയിട്ടുള്ളത്. 101 വയസ്സുള്ള പഞ്ചാബുകാരി അത്താറ ബീവി മുതല്‍ ഹജ്ജിന് പുണ്യഭൂമിയില്‍ എത്തിയശേഷം പിറന്ന രണ്ട് ഇന്ത്യന്‍ കണ്മണികള് വരെയുണ്ട് ഇക്കൂട്ടത്തില്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon