ads

banner

Thursday, 8 August 2019

author photo

പാലക്കാട്: അട്ടപ്പാടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന്​ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി സാരമല്ലാത്ത പരിക്കോടെ രക്ഷപ്പെട്ടു.

അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂര്‍ ഉള്‍പ്പെടെ ഉള്ള മേഖലയില്‍ രാത്രി മുഴുവന്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെതുടര്‍ന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.മരം വീണതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മഴ ശക്തമായതിനാല്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement