ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. നേരത്തെ വ്യാപകമായി പണമൊഴുക്ക് കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. 18.85ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്.
3 വനിതകള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. അണ്ണാഡിഎംകെയുടെ എ.സി.ഷണ്‍മുഖം, ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ് എന്നിവര്‍ തമ്മിലാണു പ്രധാന മല്‍സരം. നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥി ദീപലക്ഷ്മിയും മല്‍സര രംഗത്തുണ്ട്.
വോട്ടെണ്ണല്‍ വെള്ളിയാഴ്ചയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലായിടത്തും പരാജയപ്പെട്ട അണ്ണാഡിഎംകെയ്ക്ക് വെല്ലൂരില്‍ അഭിമാന പോരാട്ടമാണ്.
This post have 0 komentar
EmoticonEmoticon