ads

banner

Monday, 5 August 2019

author photo

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകനായ മുഖ്യപ്രതി മുബീനിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ചാവക്കാട് മജിസ്‌ട്രേറ്റ് അവധിയിലായതിനാൽ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്നു മുന്നിൽ ഹാജരാക്കുകയായിരുന്നു.

മുബീനിനെ വിയ്യൂർ ജയിലിലേക്ക് മാറ്റും. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പൊലീസ് തുടങ്ങി. ഗുരുവായൂരിൽ ഒളിവിൽ കഴിയുകയായിരുന്ന മുബീനിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ആക്രമണത്തിൽ  നേരിട്ട് പങ്കെടുത്ത ഇയാളിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തിയിട്ടുണ്ട്. 

എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ നൗഷാദിന്റെ സംഘം  ആക്രമിച്ചതാണ് കൊലയ്ക്കു കാരണമെന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയിൽ  നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും നൗഷാദിനോടുള്ള  പക കൂടാൻ ഇടയാക്കി. എസ്ഡിപിഐ പ്രാദേശിക നേതൃത്വത്തിൽ ചിലരുടെ അറിവോടെ ആയിരുന്നു ആക്രമണം

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement