ads

banner

Monday 12 August 2019

author photo

എറണാകുളം:വയനാട്, നിലമ്പൂർ  എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ് വേയില്‍ എത്തിയത്.
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തേടി  ബ്രോഡ്‌വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുന്നവരോട് "നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ" എന്നു ചോദിച്ച്‌ കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍.
നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ എന്നു ചോദിച്ചപ്പോള്‍,
"നമ്മള്‍ പോകുമ്പോൾ  ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ."
എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍ നൗഷാദ്. 
മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. നിരവധിപ്പേരാണ് നൗഷാദിന്റെ ഫോണിലേക്ക് സഹായം അന്വേഷിച്ച്‌ വിളിക്കുന്നത്. സ്റ്റോക്ക് ചെയ്തു വച്ചിരുന്ന മുഴുവന്‍ തുണികളും അദ്ദേഹം വിവിധ സംഘടനകള്‍ക്കായി നല്‍കിക്കഴിഞ്ഞു.

കാരുണ്യം കെട്ടുപോകാത്ത മനുഷ്യരുടെ പ്രതീകമായി നൗഷാദ് എന്ന ഈ സാധാരണക്കാര്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ മറ്റും ഒരു ഹീറോ ആയിക്കഴിഞ്ഞിരിക്കുന്നു. ചലച്ചിത്ര താരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും നൗഷാദ് നടത്തിയ ഈ മാതൃകപരമായ ഈ കാരുണ്യ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണയും നൗഷാദ് വില്പനയ്ക്ക് വെച്ചിരുന്ന തന്റെ തുണിത്തരങ്ങള്‍ എല്ലാം തീര്‍ത്തും സൗജന്യമായി തന്നെ ദുരിതബാധിതര്‍ക്ക് കൊടുക്കുകയായിരുന്നു. അതുപോലെ തന്നെ ഈ വര്‍ഷവും ചെയ്തുകൊണ്ട് അതിജീവനത്തിനു വേണ്ടി പൊരുതുന്ന കേരളജനത വലിയ പ്രചോദനമായി നിലകൊള്ളുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജിലൂടെ നൗഷാദിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തു വന്നിരുന്നു. 
'ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ' എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യന്‍ ചാക്കുകളില്‍ സ്നേഹം നിറച്ചത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement