മലപ്പുറം : ഇടുക്കിയിലും നിലമ്പൂരും കനത്ത മഴയ്ക്കു ശമനം. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. കാലവര്‍ഷക്കെടുതിയില്‍ ഇന്ന് 12 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 22 ആയി. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി.; മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീടുതകര്‍ന്ന് 4പേര്‍ മരിച്ചു. കുറ്റ്യാടിയില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേരാണ് മരിച്ചത്. വിവിധജില്ലകളില്‍ പ്രളയസമാന സാഹചര്യമാണ്. 12 ജില്ലകളില്‍ ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി.
ചാലക്കുടിപ്പുഴയില്‍ രണ്ടുമണിക്കൂറിനകം വെള്ളമുയരുമെന്ന് മുന്നറിയിപ്പുണ്ട്. ഇരുപത്തിമൂവായിരംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. വയനാട്ടില്‍മാത്രം പതിനായിരംപേരുണ്ട് ദുരിതാശ്വാസക്യാംപുകളില്‍. സൈന്യവും ദുരന്തപ്രതികരണസേനയും രംഗത്തുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി, നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു .
This post have 0 komentar
EmoticonEmoticon