തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ ഗതാഗത വകുപ്പിന്റെ കര്‍ശന വാഹനപരിശോധന തുടരുമ്പോഴും തിരുവനന്തപുരം നഗരത്തിലെ ഭൂരിഭാഗം നിരീക്ഷണക്യാമറുകളും പ്രവര്‍ത്തനരഹിതം. അപകടങ്ങള്‍ കുറയ്ക്കാനും അതിക്രമങ്ങള്‍ തടയാനുമായി സ്ഥാപിച്ച ക്യാമറകളാണ് അറ്റക്കുറ്റപ്പണിയില്ലാതെ നശിക്കുന്നത്. 270 ല്‍ 190 എണ്ണവും നിലച്ചിട്ടും പരസ്പരം പഴിചാരി തടിയൂരുകയാണ് അധികാരികള്‍.
നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകളുണ്ട്. എന്നാല്‍ ഭൂരിഭാഗവും അറ്റക്കുറ്റപണിയില്ലാതെ നശിച്ചു. ക്യാമറകള്‍ കണ്ണടച്ചതോടെ പൊലീസിന്റെ തലസ്ഥാനത്തെ നിരീക്ഷണ സംവിധാനവും പാളി. ക്യാമറ നിരീക്ഷണം നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഫലപ്രദമായി പൊലീസിന് പ്രവര്‍ത്തിക്കാനും സഹായകരമായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി ഒരുവര്‍ഷം കഴിഞ്ഞിട്ടും പൊലീസ് തലപ്പത്തുള്ളവര്‍ മാത്രം അനങ്ങിയിട്ടില്ല. അറ്റക്കുറ്റപണിക്ക് വാര്‍ഷിക കരാര്‍ നല്‍കാത്തതിനാല്‍ ഒന്നേകാല്‍ വര്‍ഷമായി കെല്‍ട്രാണും ഈ ക്യാമറകള്‍ കൈയൊഴിഞ്ഞിരിക്കുകയാണ്.
സ്പെയര്‍ പാര്‍ട്ട്സുകള്‍ ലഭ്യമല്ലാത്തതിനാലാണ് അറ്റക്കുറ്റപ്പണിക്ക് കഴിയാത്തതെന്നാണ് കെല്‍ട്രോണിന്റെ വാദം. തല്‍സ്ഥിതി ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്കടക്കം കത്തും അയച്ചിരുന്നു. എന്നാല്‍ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ നല്‍കാമെന്നേറ്റിരുന്ന റോഡ് സുരക്ഷ ഫണ്ടിലെ വിഹിതം സര്‍ക്കാര്‍ തിരിച്ചെടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. Z+ കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം വിവിഐപികള്‍ കടന്നുപോകുന്ന തലസ്ഥാന നഗരത്തിലാണിതെന്നും ഓര്‍ക്കണം.
This post have 0 komentar
EmoticonEmoticon