ads

banner

Thursday, 1 August 2019

author photo

ന്യൂഡൽഹി: രാജ്യസഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി.വി.അബ്ദുല്‍ വഹാബ് എം.പിക്കെതിരെ പരസ്യ പ്രതിഷേധമുയർത്തി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീൻ അലി ശിഹാബ് തങ്ങൾ. ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെങ്കിൽ ഒഴിയണമെന്നും മൊയീന്‍ അലി ആവശ്യപ്പെട്ടു.

മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാൻ മുസ്ലീം ലീഗിന്റെ ഏക രാജ്യസഭാംഗം പി.വി.അബ്ദുൽ വഹാബ് എം.പിക്ക് കഴിയാതെ പോയതിലാണ് പ്രതിഷേധമുയർത്തുന്നത്. രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചെങ്കിലും വഹാബ് ചർച്ചയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ചർച്ചക്ക് ശേഷം വോട്ടു ചെയ്യാൻ മാത്രമാണ് അബ്ദുൽ വഹാബ് എത്തിയത്. ഇങ്ങനെ പാർട്ടിയും സമുദായവും ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്വയം ഒഴിഞ്ഞു മാറാൻ തയാറാവണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുസ്ലീം ലീഗ് എം.പിമാർ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ പങ്കെടുക്കാത്തും വിവാദമായിരുന്നു. മുസ്ലീം ലീഗിന്റെ അവസാന വാക്കായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ തന്നെ പാർട്ടി എം.പിക്കെതിരെ രംഗത്തെത്തിയത് ലീഗിനെ പ്രതിരോധത്തിലാക്കുകയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement