ads

banner

Thursday 15 August 2019

author photo

കാരുണ്യത്തിന്റെ ആള്‍ രൂപമെന്ന് നാം പലരും കേട്ടിട്ടേ ഉളളൂ. എന്നാല്‍ ഇതാണ് യഥാര്‍ത്ഥ മനുഷ്യന്‍. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി കാരുണ്യത്തിന്റെ നന്മ മനുഷ്യന്‍ എത്തിയിരിക്കുന്നു. അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം സ്ഥലം സംഭാവന ചെയ്ത് കൊണ്ടാണ് റിട്ടയേര്‍ഡ് അധ്യാപകന്‍ മറ്റുളളവര്‍ക്ക് മാതൃകയായി മുന്നിട്ടു വന്നിരിക്കുന്നത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ് വടകര സ്വദേശി പി.പി പ്രഭാകരന്റെ തീരുമാനം.

ജാതിയുടേയും മതത്തിന്റെയും പണത്തിന്റെയും അധികാരത്തിന്റെയും സ്വത്തിന്റെയും എല്ലാം പേരില്‍ ജനം തമ്മില്‍ തല്ലുമ്പോള്‍ അതിനിടയില്‍ ഒരരു വ്യക്തി സവ്‌നതം സ്ഥലം ഉറ്റവരും ഉടയവരും ഉള്‍പ്പെടെ ഒരു ആയുഷ്‌ക്കാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടതില്‍ മനം നൊന്ത് കഴിയുന്നവരുടെ കണ്ണുനീര്‍ തുടക്കാന്‍ കഴിയുന്ന ഇത്തരം നന്മ നഷ്ടപ്പെടാത്ത വ്യക്തിത്വത്തെ മറ്റുളളവര്‍ കണ്ട് ുഠിക്കുകതന്നെ വേണം. ഇദ്ദേഹത്തെ മറ്റുളളവര്‍ മാതൃകയാക്കണം.

മാത്രമല്ല ദുഷ്പ്രചരണങ്ങള്‍ തള്ളി കളയണം. ഇങ്ങനെ നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവഹിക്കുകയാണ്. മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നാണ് വടകര കീഴല്‍ സ്വദേശി പി പി പ്രഭാകരന്റെ കുടുംബം 15 സെന്റ് സ്ഥലം വിട്ടു നല്‍കുന്നത്.

പ്രഭാകരന്‍ അധ്യാപക ജോലിയില്‍ നിന്നു വിരമിച്ച ശേഷം വീടിനടുത്ത് വാങ്ങിയ 25 സെന്റ് സ്ഥലത്തില്‍ നിന്നാണ് 15 സെന്റ് പ്രളയ പുനരധിവാസത്തിനായി നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചരണത്തിനുള്ള മറുപടിയാണിതെന്ന് പി പി പ്രഭാകരന്‍ പറയുന്നു. സന്തോഷത്തേടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാര്യ ശാലിനി പറഞ്ഞു. സമ്പാദ്യത്തില്‍ നിന്ന് 15 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍ ഓരോ നിമിഷവും പലയിടങ്ങളില്‍ നിന്നായി വന്നുകൊണ്ടിരിക്കുന്നത്. സാംസ്‌കാരിക രംഗത്ത് സജീവമായ പി പി പ്രഭാകരന്‍ സി പി ഐ (എം) മേമുണ്ട ലോക്കല്‍ കമ്മിറ്റി അംഗമാണ്. കാരുണ്യം വറ്റാത്ത നന്മ നിറഞ്ഞ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് ഇദ്ദേഹവും അതോടൊപ്പം തന്നെ കൊച്ചി മട്ടാഞ്ചേരിക്കാരനായ ബ്രോഡ്‌വേ കച്ചവടക്കാരന്‍ നൗഷാദും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement