ads

banner

Sunday, 18 August 2019

author photo

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് വരുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നു. ഇതിന്റെ ഭാഗമായി റദ്ദാക്കിയിരുന്ന ഇന്റർനെറ്റ് സംവിധാനം അഞ്ച് ജില്ലകളിൽ കൂടി പുനഃസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് നടപടി. 

പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സ‍ർക്കാർ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിൽ വലിയ നിയന്ത്രണങ്ങളാണ് കൊണ്ട് വന്നത്. സംസ്ഥാനത്ത് നിരോധനാജ്ഞ കൊണ്ട് വരികയും, ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങളും റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇതിനു പുറമെ ഇവിടുത്തെ ബിജെപി ഒഴികെയുള്ള പ്രധാന പാർട്ടി നേതാക്കളെയെല്ലാം വീട്ടുതടങ്കലിലും ആക്കിയിരുന്നു. ചിലരെ അറസ്റ്റ് ചെയ്‌ത്‌ ജയിലിലും ആക്കിയിരുന്നു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement